ഇന്ത്യയിൽ 67 ലക്ഷം കുട്ടികൾക്ക് ഒരുനേരത്തേ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന ഹാർവഡ് പഠനം തെറ്റിദ്ധരിപ്പിക്കുന്നത് -കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പിരിച്ചുവിട്ടതിന് പിന്നാലെ, ഇന്ത്യയിലെ 67 ലക്ഷം കുട്ടികൾക്ക് ഒരു നേരത്തേ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന ഹാർവാർഡ് പഠനം തള്ളി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം. വ്യാജ വാർത്തകൾ സെൻസേഷനലൈസ് ചെയ്യാനുള്ള മനപൂർവവും ദുരുദ്ദേശ്യപരവുമായ ശ്രമമാണ് ലേഖനത്തിലൂടെ നടത്തിയതെന്നും കേന്ദ്രമന്ത്രാലയം കുറ്റപ്പെടുത്തി. ശിശുക്കൾക്ക് മുലപ്പാലിന്റെ പ്രാധാന്യം പോലും അംഗീകരിക്കുന്നില്ലെന്നാണ് ജെ.എ.എം.എ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച ഹാർവാർഡ് പഠനത്തിലുള്ളത്. അതേസമയം, പഠനത്തിൽ സൂചിപ്പിക്കുന്ന 19.3 ശതമാനം കുട്ടികളിൽ 17.8 ശതമാനത്തിനും മുലപ്പാൽ ലഭിച്ചിട്ടുണ്ട്. 1.5 ശതമാനം കുട്ടികൾക്ക് മാത്രമാണ് മുലപ്പാൽ നൽകിയിട്ടില്ലെന്ന് അവകാശപ്പെടുന്നത്. സീറോ ഫുഡ് ചിൽഡ്രൻ എന്നതിന് ശാസ്ത്രീയമായ നിർവചനം പഠനത്തിലില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരോ സ്വകാര്യ സ്ഥാപനമോ പട്ടിണി കിടക്കുന്ന കുട്ടികളെ കുറിച്ച് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.

ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാലിന്റെ പ്രാധാന്യം ലേഖനം അംഗീകരിക്കുന്നില്ല, പകരം അത്തരം കുഞ്ഞുങ്ങൾക്ക് മൃഗങ്ങളുടെ പാൽ / ഫോർമുല, സോളിഡ് അല്ലെങ്കിൽ അർധ ഖരവസ്തുക്കൾ മുതലായവ നൽകുന്ന ഭക്ഷണം മാത്രമേ പരിഗണിക്കുകയുള്ളൂ. രാജ്യത്തുടനീളമുള്ള 13.9 ലക്ഷം അങ്കണവാടികൾ വഴി പോഷകഭക്ഷണങ്ങൾ ലഭിക്കുന്ന എട്ട് കോടിയിലധികം കുട്ടികളുടെ വിവരങ്ങൾ പഠനത്തിൽ പരാമർശിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Harvard study claiming 67 lakh children in India without food is malicious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.