റോഹ്​തകിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കി

റോഹ്​തക്​: രണ്ടാനച്ഛ​​​െൻറ നിരന്തര പീഡനത്തെ തുടർന്ന്​ ഹരിയാനയിലെ റോഹ്​തകിൽ പത്തു വയസുകാരി ഗർഭിണിയായി.  അഞ്ചു മാസം ഗർഭിണിയായ കുട്ടിയുടെ ശാരീരികനില അതീവ മോശമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. 

ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ്​ കുട്ടിയുടെ മാതാവ്​. ജോലിക്ക്​ പോയിരുന്ന മാതാവ്​ തിരിച്ചെത്തിയ​പ്പോൾ കുട്ടി അവശനിലയിലായിരുന്നു. ഇതുകണ്ട്​ ആശുപതിയിൽ എത്തിച്ചപ്പോഴാണ്​ അഞ്ചു മാസം ഗർഭിണിയാണെന്ന്​ വ്യക്​തമായത്​. അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പുറത്തറിയിക്കരു​തെന്ന്​ ഭീഷണി​പ്പെടുത്തിയതായും കുട്ടി അമ്മയോട്​ പറഞ്ഞു. 

തുടർന്ന്​ അമ്മ  പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്​ഥാനത്തിൽ പ്രതികളെ പൊലീസ്​ പിടികൂടിയിട്ടുണ്ട്​. 

ഇൗ ആഴ്​ച തുടക്കത്തിൽ റോഹ്​തകിൽ 23 കാരിയെ കൂട്ട ബലാത്​സംഗത്തിനിരയാക്കിയ ശേഷം വാഹനം കയറ്റിക്കൊന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ്​ ഇൗ സംഭവവും വെളിപ്പെടുന്നത്​. 
 

Tags:    
News Summary - Haryana 10-Year-Old Pregnant After Rape, Critically Ill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.