ഹരിയാനയിൽ ദീപാവലിക്ക് രണ്ട് മണിക്കൂർ നേരം പടക്കങ്ങൾ വിൽക്കാം

ചണ്ഡീഗഢ്: ദീപാവലി ദിവസം രണ്ട് മണിക്കൂർ നേരം പടക്കങ്ങൾ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സർക്കാർ. പടക്കം വിൽക്കുന്നതിന് സമ്പൂർണ നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നിന്ത്രണത്തിൽ ഇളവ് അനുവദിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. രാജ്യത്ത് അധികരിച്ചു വരുന്ന വായു മലിനീകരണത്തിന്‍റെ പശ്ചാത്തലത്തിനാണ് നടപടികൾ.

പരിസ്ഥിതി മലിനീകരണം കോവിഡ് രോഗികൾക്കും ഭീഷണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിരോധനം നിലവിൽ വന്നതോടെ രാജ്യത്തെ പടക്ക വിപണിയെ വലിയതോതിലാണ് ബാധിച്ചത്. നിരവധി പടക്ക വ്യാപാരികളും നിർമാതാക്കളുമാണ് ഇതേതുടർന്ന് ദുരിതത്തിലായത്.

ഡൽഹി, രാജസ്ഥാൻ, ഒഡീഷ, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലും പടക്കങ്ങളുടെ വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ദീപാവലി ദിനത്തിൽ രണ്ട് മണിക്കൂർ നേരത്തേക്ക് പടക്കം വിൽക്കാനും പൊട്ടിക്കാനും അനുവദിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    
News Summary - Haryana allows firecrackers diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.