അവിവാഹിതർക്ക് മാസം 2,750 രൂപ പെൻഷൻ നൽകാൻ ഹരിയാന

ഛണ്ഡീഗഡ്: അവിവാഹിതർക്കും ഭാര്യയോ ഭർത്താവോ മരിച്ചവർക്കും പ്രതിമാസം 2,750 രൂപ പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. വാർഷിക വരുമാനം 1.8 ലക്ഷത്തിന് താഴെയുള്ള 45നും 60നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്കാണ് പെൻഷൻ ലഭിക്കുക.

ഇതേ പ്രായപരിധിയിൽപെട്ട വാർഷിക വരുമാനം മൂന്ന് ലക്ഷം കവിയാത്ത വിഭാര്യർക്കും വിധവകൾക്കും ഈ പെൻഷന് അർഹതയുണ്ട്. അടുത്ത മാസം മുതൽ തന്നെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. വിവാഹിതരല്ലാത്ത സ്ത്രീക്കും പുരുഷനുമുള്ള വ്യക്തിഗത ആവശ്യങ്ങൾക്ക് സർക്കാറിൽനിന്നുള്ള ഈ പ്രതിമാസ പെൻഷൻ ഒരു സഹായമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ പെൻഷൻ പദ്ധതിക്കായി 240 കോടി രൂപയാണ് സംസ്ഥാന സർക്കാർ അധികമായി വഹിക്കുന്നത്. പെൻഷന് അർഹത ലഭിക്കുന്ന പ്രസ്തുത വരുമാനത്തിലും പ്രായപരിധിയിലുമുള്ള വിവാഹിതരാകാത്ത 56000 പേരും, വിഭാര്യരും വിധവകളുമായി 5687 പേരും സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. 

Tags:    
News Summary - Haryana announces monthly pension for unmarried people, widows and widowers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.