സീറ്റ് നിഷേധിച്ചു; ഹരിയാനയിൽ ബി.ജെ.പി എം.എൽ.എ പാർട്ടി വിട്ടു

പഞ്ചാബ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എയായിരുന്ന ലക്ഷ്മൺ നാപ പാർട്ടി വിട്ടു. രാജിക്കത്ത് ബി.ജെ.പി സംസ്ഥാന നേതാവ് മോഹൻ ലാൽ ബദോലിക്ക് കൈമാറി. റതിയ നിയമസഭ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ലക്ഷ്മൺ നാപ.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി 67 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരുന്നു. അതിൽ ലക്ഷ്മൺ നാപയുടെ പേരുണ്ടായിരുന്നില്ല. ദാസിന്റെ സിറ്റിങ് സീറ്റായ റതിയ മണ്ഡലത്തിൽ സിർസ മുൻ എം.പി സുനിത ദഗ്ഗലിനെയാണ് ബി​.ജെ.പി മത്സരിപ്പിക്കുന്നത്.

ദഗ്ഗലിന് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരിഗണിച്ചിരുന്നില്ല. ആ സമയത്ത് ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിൽ ചേർന്ന അശോക് തൻവാറിനാണ് സീറ്റ് നൽകിയത്. എന്നാൽ അശോക് തൻവാർ കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു.

ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിന് ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - Haryana BJP MLA Lakshman Napa quits party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.