ഹരിയാനയിൽ ഗോ സംരക്ഷണം പ്രതിസന്ധിയിൽ; മുസ്ലിം യുവാക്കൾ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

ഗുരുഗ്രാം: സംഘർഷം രൂക്ഷമായ ഹരിയാനയിൽ ഗോസംരക്ഷണം പ്രതിസന്ധിയിലാണെന്നും ഇതിനായി മുസ്ലിം യുവാക്കൾ മുന്നോട്ട് വരണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. ഗോസംരക്ഷണത്തിന് മുസ്ലിം വിഭാഗം മുന്നോട്ടുവരുന്നത് രാജ്യത്തെ സാമൂഹിക സൗഹാർദം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ചേർന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

സംഘർഷത്തിൽ നാശം സംഭവിച്ച സ്വകാര്യ സ്വത്തുക്കൾക്കുള്ള നഷ്ടപരിഹാരം അതിന് കാരണക്കാരായവർ തന്നെ നൽകണമെന്നും പൊതു സ്വത്തിന് ലഭിച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് നടന്ന സംഘർഷത്തിൽ കാരണക്കാരായവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ഹോം ഗാർഡുകൾ ഒരു ഇമാം, മറ്റ് മൂന്ന് പേർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘർഷവുമായി രജിസ്റ്റർ ചെയ്യപ്പെട്ട 41 കേസുകളിലായി 119 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേക്ക് നയിച്ച​​ത്. ഗോ​​ര​​ക്ഷ ഗു​​ണ്ട​​യും രാ​​ജ​​സ്ഥാ​​നി​​ലെ ജു​​നൈ​​ദ്, ന​​സീ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ക്കൊ​​ല കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യു​​മാ​​യ മോ​​നു മ​​നേ​​സ​​ർ യാ​​ത്ര​​യി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാ​​ത്ര ത​​ട​​യാ​ൻ ഒരു വിഭാഗം ശ്ര​മിക്കുകയും തുടർന്ന് പരസ്പരം ക​​ല്ലേ​​റു​​ണ്ടാ​​വുകയും ചെയ്തു. പൊ​ലീ​സിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.

Tags:    
News Summary - Haryana chief minister asks muslim youths to come forward to protect cows says Haryana CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.