ന്യൂഡൽഹി: ഹരിയാനയിലെ കോൺഗ്രസ് മുൻ നേതാവ് കുൽദീപ് ബിഷ്ണോയിയും ഭാര്യ രേണുകയും ബി.ജെ.പിയിൽ ചേർന്നു. കുൽദീപ് ബിഷ്ണോയി നാലുതവണ എം.എൽ.എയും രണ്ടു തവണ എം.പിയും ആയിരുന്നു.
ബി.ജെ.പി അംഗത്വം സ്വീകരിച്ച ചടങ്ങിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും പുകഴ്ത്തി. ഖട്ടർ ചടങ്ങിൽ സന്നിഹിതനായിരുന്നു. രേണുകയും മുൻ എം.എൽ.എയാണ്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തതിന് കോൺഗ്രസ് കുൽദീപിനെ പുറത്താക്കിയിരുന്നു. ബുധനാഴ്ച അദ്ദേഹം ഹരിയാന നിയമസഭയിൽനിന്ന് രാജിവെക്കുകയും ചെയ്തു. ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനാണ് ബിഷ്ണോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.