ന്യൂഡൽഹി: ഉത്തർപ്രദേശിൽ പകർച്ചപനി ബാധിച്ച് മരിക്കുന്നവരുെട എണ്ണം ഉയർന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സർക്കാറിനും രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് മഹാമാരിയുെട രണ്ടാം ഘട്ടത്തിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച പരാജയപ്പെട്ട കോവിഡ് മാനേജ്മെൻറിൽനിന്ന് യു.പി സർക്കാർ പാഠം പഠിച്ചിട്ടില്ലെന്നായിരുന്നു വിമർശനം.
യു.പിയിൽ നൂറിലധികം പേർക്ക് പകർച്ചപ്പനി മൂലം ജീവൻ നഷ്ടമാകാനുണ്ടായ സാഹചര്യത്തിൽ ഉടൻ ഇതിേലക്ക് ശ്രദ്ധ പതിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ അവർ ആവശ്യപ്പെട്ടു.
'രണ്ടാംതരംഗത്തിലെ കോവിഡ് മാനേജ്മെൻറ് പരാജയപ്പെട്ടതിെൻറ ഭയാനകമായ പ്രത്യാഘാതങ്ങളിൽനിന്ന് യു.പി സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലേ?' -അവർ ട്വീറ്റ് ചെയ്തു.
പകർച്ചപ്പനി ബാധിച്ചവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും രോഗം കൂടുതൽ പടരാതിരിക്കാനും ആരോഗ്യ സംവിധാനങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഉത്തർപ്രേദശിലെ ഫിറോസാബാദിൽ ഡെങ്കിപ്പനിയും പകർച്ചപനിയും പടരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിരവധി കുട്ടികൾ ഉൾപ്പെടെ 50ൽ അധികം പേരാണ് ആഴ്ചകൾക്കുള്ളിൽ ഇവിടെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.