വിദ്വേഷ പ്രസംഗം: ഹിന്ദു ജാഗരൻ വേദിക് നേതാവിനെതിരെ കേസ്

ബംഗളൂരു: ഖുർആനിനും മുസ്‍ലിംകൾക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഹിന്ദു ജാഗരൺ വേദിക് നേതാവിനെതിരെ കേസ്. കർണാടകയിലെ കോലാർ പൊലീസാണ് സംസ്ഥാന കൺവീനർ കേശവ് മൂർത്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അൻജുമൻ -ഇ-ഇസ്‍ലാമിയയുടെ പ്രസിഡന്റ് സമീർ അഹമ്മദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.

ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യലാലിന്റെ കൊലപാതകത്തിൽ ഹിന്ദുത്വ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു കേശവ് മൂർത്തി മുസ്‍ലിം സമുദായത്തെ അപകീർത്തി​പ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ചത്.

'ഖുർആൻ ജനങ്ങളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നു. അപ്പോൾ ഖുർആൻ വായിക്കുന്നവർ അത് അനുസരിക്കുമല്ലോ. ഖുർആൻ വായിക്കുന്നവർ തീവ്രവാദികളാണ്' എന്നായിരുന്നു കേശവ് മൂർത്തി പറഞ്ഞത്.

രണ്ട് സമുദായങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കൽ, കലാപാഹ്വനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

Tags:    
News Summary - Hate Speech: Case Against Hindu Jagaran Vedic Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.