പ്രകോപന പ്രസംഗം: കോയമ്പത്തൂർ ബി.ജെ.പി ജില്ല പ്രസിഡന്‍റ് അറസ്റ്റിൽ

കോയമ്പത്തൂർ: ഡി.എം.കെ നേതാക്കൾക്കെതിരെ പ്രകോപന പ്രസംഗം നടത്തിയതിന് ബി.ജെ.പി കോയമ്പത്തൂർ ജില്ല പ്രസിഡന്റ് ബാലാജി ഉത്തമ രാമസാമിയെ അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ നൂറോളം ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും നീലഗിരി എം.പിയുമായ എ. രാജ, ഹിന്ദുക്കൾക്കെതിരെ അവഹേളനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് ബി.ജെ.പി ഉൾപ്പെടെ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി കോയമ്പത്തൂർ പീളമേട് പുതൂർ ഭാഗത്ത് ഹിന്ദുമുന്നണി സംഘടിപ്പിച്ച യോഗത്തിൽ എ. രാജക്കും ഡി.എം.കെ നേതാക്കൾക്കുമെതിരെ ബാലാജി ഉത്തമ രാമസാമി നടത്തിയ വിദ്വേഷപ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tags:    
News Summary - hate Speech: Coimbatore BJP District President Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.