ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളിൽ മുന്നിൽ നിൽക്കുന്നത് കാവി രാഷ്ട്രീയക്കാർ തന്നെ. ബി.ജെ.പിയുടെ എം.പിമാരും എം.എൽ.എമാരുമായി 27 പേരാണ് സമൂഹത്തിൽ വെറുപ്പും പകയും സൃഷ്ടിക്കുന്ന പ്രസംഗത്തിെൻറ പേരിൽ കേസിൽപെട്ടത്. ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം), തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) എന്നിവയുടെ ആറു വീതം പ്രതിനിധികളും പ്രകോപന പ്രസംഗത്തിന് പ്രതിക്കൂട്ടിലാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോം (എ.ഡി.ആർ), നാഷനൽ ഇലക്ഷൻ വാച്ച് (എൻ.ഇ. ഡബ്ല്യൂ) എന്നിവയുടെ റിപ്പോർട്ടിലാണ് ഇൗ വിവരങ്ങൾ. രാജ്യസഭയിലെ ഒരംഗം പോലും ഇത്തരം കേസുകളിൽ ഉൾപ്പെട്ടില്ല. തെലങ്കാനയിലെ 11 എം.എൽ.എമാർ പ്രകോപന പ്രസംഗത്തിന് പ്രതികളാണ്.
സിറ്റിങ് എം.പിമാരും എം.എൽ.എമാരുമായ 58 പേരാണ് വിദ്വേഷ പ്രസംഗം നടത്തിയ കേസുകളിലുള്ളത്. അവർതന്നെ ഇത് വെളുപ്പെടുത്തിയിട്ടുണ്ട്. 15 ലോക്സഭാംഗങ്ങൾ പ്രതികളാണ്. ഇതിൽ 10 പേർ ബി.ജെ..പിക്കാരാണ്. എ.െഎ.യു.ഡി.എഫ്, ടി.ആർ.എസ്, പി.എം.കെ, എ.െഎ.എം.െഎ.എം, എസ്.എച്ച്.എസ് എന്നിവയുടെ ഒാേരാ എം.പിമാരും പ്രതി പട്ടികയിലുണ്ട്.
കേസിൽ പ്രതികളായ 17 എം.എൽ.എമാർ ബി.െജ.പിക്കാരാണ്. ടി.ആർ.എസ്, എ.െഎ.എം.െഎ.എം എന്നിവയുടെ അഞ്ചു വീതം എം.എൽ.എമാരും കേസിൽപെട്ടു. ടി.ഡി.പിയുടെ മൂന്നു പേരും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവയുടെ രണ്ടു പേർ വീതവും പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.