ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ കണ്ടെത്തി തടയുന്നതിന് നോഡൽ ഓഫിസറെ നിയോഗിക്കണമെന്ന നിർദേശം നടപ്പാക്കാത്ത കേരളം അടക്കം വിവിധ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്. ഗുജറാത്ത്, കേരളം, തമിഴ്നാട്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നോഡൽ ഓഫിസർമാരെ വെച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറാണ് സുപ്രീംകോടതിയെ അറിയിച്ചത്.
തെഹ്സീൻ പൂനാവാല കേസിലാണ് വിദ്വേഷ പ്രസംഗകർക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സുപ്രീംകോടതി മാർഗരേഖ നൽകിയത്. കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 28 ഇടങ്ങളിൽ നോഡൽ ഓഫിസർമാരായിട്ടുണ്ടെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.