ലഖ്നോ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ സി.ബി.െഎ കുറ്റപത്രം. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം. പെൺകുട്ടി മരിച്ചത് കൂട്ടബലാത്സംഗത്തെ തുടർന്നാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
സെപ്റ്റംബർ 22ന് പെൺകുട്ടിയിൽനിന്ന് ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്. സെബ്റ്റംബർ 14നാണ് പെൺകുട്ടിയെ വീടിന് സമീപത്തെ വയലിൽവെച്ച് ഗ്രാമത്തിലെ മേൽജാതിക്കാരായവർ ബലാത്സംഗം ചെയ്യുന്നത്. തുടർന്ന് ആശുപത്രിയിലായിരുന്ന പെൺകുട്ടി രണ്ടാഴ്ച മരണത്തോട് മല്ലിട്ടശേഷം മരണത്തിന് കീഴടങ്ങി. സെപ്റ്റംബർ 30ന് ബന്ധുക്കളെ അനുവാദം പോലും വാങ്ങാതെ അർധരാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത് വിവാദമായിരുന്നു. രാജ്യമെമ്പാടും യു.പി സർക്കാറിനും പൊലീസിനുമെതിരെ പ്രതിഷേധം ഉയർന്നു.
പിന്നീട് സുപ്രീംകോടതി കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. അലഹബാദ് ഹൈകോടതിയുടെ സി.ബി.ഐ അന്വേഷണം നിരീക്ഷിക്കുകയും ചെയ്യുമെന്ന് ഒക്ടോബറിൽ സുപ്രീംകോടതി അറിയിച്ചു.
കേസന്വേഷണത്തിന് കൂടുതൽ സമയം അലഹബാദ് ഹൈകോടതിയോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജനുവരി 27ന് കേസിൽ വീണ്ടും വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.