ഹഥ്​രസ്​ കൂട്ടബലാത്സംഗക്കൊല; രാഹുലും പ്രിയങ്കയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹഥ്​രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത്​ പെൺകുട്ടിയുടെ കുടുംബത്തെ കോൺഗ്രസ്​ നേതാക്കൻമാരായ രാഹുൽ ഗാന്ധിയും ​പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും.

പെൺകുട്ടിക്ക്​ നേരെ നടന്ന ആക്രമണത്തിനെതി​െര ഇരുവരും നേരത്തേ രംഗ​ത്തെത്തിയിരുന്നു. ഉത്തർപ്രദേശ്​ സർക്കാർ ഭരണത്തിൽ നീതിയില്ലെന്നും അനീതിയുടെ ആധിപത്യമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ദലിതരെ അടിച്ചമർത്താനും സമൂഹത്തിൽ അവരുടെ സ്​ഥാനം കാണിച്ചുകൊടുക്കുന്നതിനുമുള്ള യു.പി സർക്കാറി​െൻറ നീക്കം ലജ്ജാകരമാണെന്നും അത്തരം വിദ്വേഷ ചിന്തകൾക്കെതിരെയാണ്​ തങ്ങളുടെ പോരാട്ടമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ചൊവ്വാഴ്​ചയാണ്​ ഡൽഹിയിലെ ആശുപത്രിയിൽ കൂട്ടബലാത്സംഗത്തിന്​ ഇരയായ പെൺകുട്ടി മരിക്കുന്നത്​. കുട്ടിയുടെ ശരീരത്തിൽ നിരവധി ഒടിവുകളുണ്ടായിരുന്നു. പെൺകുട്ടിയുടെ നാക്ക്​ മുറിച്ചിരുന്നു. സുഷുമ്​ന നാഡിക്ക്​ പരിക്കേറ്റതി​െന തുടർന്ന്​ പെൺകുട്ടിയുടെ ശരീരം തളർന്നുപോയിരുന്നു. പെൺകുട്ടിക്ക്​ നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ബന്ധുക്കളെ അറിയിക്കാതെ പെൺകുട്ടിയുടെ മൃതദേഹം അർധരാത്രിയിൽ പൊലീസ്​ സംസ്​കരിക്കുകയായിരുന്നു. മൃതദേഹം വീട്ടിലേക്ക്​ കൊണ്ടുപോകണമെന്ന ആവശ്യം പരിഗണിക്കാതെ പൊലീസ്​ ബലമായി സംസ്​കരിക്കുകയായിരുന്നുവെന്ന്​ ബന്ധുക്കൾ പറഞ്ഞു. 

Tags:    
News Summary - Hathras Gang Rape Rahul Gandhi Sister Priyanka To Meet Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.