ലഖ്‌നോ: ഉത്തർ പ്രദേശിലെ ഹാഥറസിലുണ്ടായ ദുരന്തത്തിൽ ചില വ്യക്തികൾ വിഷ പദാർത്ഥം അടങ്ങിയ കാനുകൾ തുറന്നതാണ് തിരക്കിന് കാരണമായതെന്ന് ആൾ ദൈവം ഭോലെ ബാബയുടെ അഭിഭാഷകൻ. ഭോലെ ബാബയുടെ വർധിച്ചു വരുന്ന ജനപ്രീതിയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
"സാക്ഷികൾ എൻ്റെ അടുത്ത് എത്തി, 15-16 പേർ ആൾക്കൂട്ടത്തിനിടയിൽ വിഷ പദാർത്ഥത്തിൻ്റെ കാനുകൾ കൊണ്ടുനടന്നിരുന്നുവെന്ന് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അവർ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പരാമർശിക്കുന്നു.", അഭിഭാഷകൻ പറഞ്ഞു.
അതേസമയം ഹാഥറസിൽ ജൂലൈ രണ്ടിന് തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിയായ ദേവപ്രകാശ് മധുകറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലെടുത്തു. ഇതേ കേസിൽ അറസ്റ്റിലായ സഞ്ജു യാദവിനെയും രണ്ടാഴ്ചത്തേക്ക് കസ്റ്റഡിൽ വിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.