ഹാഥ്റസ് ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണം; കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി

ലഖ്നോ: യു.പിയിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്‌ലെ. മരിച്ചവരുടെ കുടംബത്തിലെ ഒരാൾക്ക് വീതം ജോലി നൽകണമെന്ന് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് ഭോലെ ബാബ സാമ്പത്തിക സഹായം നൽകണമെന്നും റാംദാസ് അഠാവ്‌ലെ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 3ന് ഹാഥ്റസിൽ വച്ചു നടന്ന ഭോലെ ബാബയുടെ പ്രാർഥനാ യോഗത്തിനിടെ 121 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായമാണ് നിലവിൽ യു.പി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് എൻ.ഡി.എ ഘടകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവലെ) അധ്യക്ഷനായ റാംദാസ് അഠാവ്‌ലെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകൻ ഉൾപ്പെടെ ഒമ്പത് പേരെ യു.പി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ സബ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഉൾപ്പടെ 6 ഉദ്യോഗസ്ഥരെ യു.പി സർക്കാർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - hathras-stampede: Family members of the dead must be employed; Union Minister of Social Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.