ഹാഥറസ് ദുരന്തം: പട്ന കോടതിയിൽ ഭോലെ ബാബക്കെതിരെ ആദ്യ കേസ്

പട്ന: ഉത്തർപ്രദേശിലെ ഹാഥറസിൽ തിക്കിലും തിരക്കിലും 121 പേരുടെ മരണത്തിന് ഇടയായ സംഭവവുമായി ബന്ധപ്പെട്ട് ആൾദൈവം ഭോലെ ബാബ എന്ന സൂരജ് പാൽ സിങ്ങിനെതിരെ പട്‌നയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ബി.ജെ.പി നേതാവ് കൃഷ്ണകുമാർ സിങ് കല്ലുവാണ് ഭോലെ ബാബക്കെതിരെ പട്ന സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ദുരന്തത്തിൽ അതീവ ദുഃഖിതനാണെന്ന് പറഞ്ഞുകൊണ്ടുള്ള ബാബയുടെ സന്ദേശം ഇന്ന് രാവിലെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് കേസ് ഫയൽ ചെയ്തത്.

ഹാഥറസിലെ ചടങ്ങിന്‍റെ പ്രധാനസംഘാടകനും കേസിലെ മുഖ്യപ്രതിയുമായ ദേവ്പ്രകാശ് മധുകറിനെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റിട്ടയേഡ് ഹൈകോർട്ട് ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ഭോ​ലെ ബാ​ബ ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ആ​ഗ്ര അ​ഡീ​ഷ​ന​ൽ ഡി​.ജി.​പി അ​നു​പം കു​ല​ശ്രേ​ഷ്ഠ പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​രാ​യ ര​ണ്ട് വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ ആ​റു​പേ​രെ നേ​ര​ത്തെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആളുകൾ മ​രി​ക്കാ​നി​ട​യാ​യ​തി​ൽ സം​ഘാ​ട​ക​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പൊലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Hathras stampede: First case against Bhole Baba at Patna court over 121 deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.