107 പേർ മരിച്ച ഹാഥറസ് ദുരന്തം: ആൾദൈവം ഭോലെ ബാബ മുൻ യു.പി പൊലീസ് ഉദ്യോഗസ്ഥനെന്ന്

ഹാഥറസ്: ഉത്തർപ്രദേശിലെ ഹാഥറസിൽ തിക്കിലും തിരക്കിലുംപെട്ട് 107 പേർ മരിച്ച മതചടങ്ങ് സംഘടിപ്പിച്ചത് ആൾദൈവം ഭോലെ ബാബ. 18 വർഷം മുമ്പ് യു.പി പൊലീസിൽ ഇയാൾ പ്രവർത്തിച്ചിരുന്നു​വെന്ന് അനുയായികൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'സാകർ വിശ്വ ഹരി ബാബ' എന്ന പേരിൽ അറിയപ്പെടുന്ന ഭോലെ ബാബ അറിയപ്പെടുന്ന മതപ്രഭാഷകനാണ്. അലിഗഡ് ഡിവിഷനിലെ കാസ്ഗഞ്ച് ജില്ലക്കാരനായ ഇയാൾ യു.പി പൊലീസിന്റെ ലോക്കൽ ഇൻറലിജൻസ് യൂണിറ്റിലാണ​ത്രെ മുമ്പ് സേവനമനുഷ്ടിച്ചത്. രാജിവെച്ച ശേഷം മതപ്രഭാഷണങ്ങൾ നടത്താനും ‘സത്സംഗ’ങ്ങൾ സംഘടിപ്പിക്കാനും തുടങ്ങി. 'നരേൻ സാകർ ഹരി' എന്ന പേരിലും അറിയപ്പെടാറുണ്ട്. ആയിരക്കണക്കിന് അനുയായികൾ ഇയാൾക്കുണ്ട്.

വെള്ള വസ്ത്രം ധരിച്ച് മാത്രമേ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. മിക്കപ്പോഴും ഭാര്യയോടൊപ്പമാണ് മതചടങ്ങുകൾക്ക് എത്താറുള്ളത്. ഒരു ഗുരുവിന്റെയും അനുയായിയല്ലെന്നും ദൈവത്തിന്റെ നേരിട്ടുള്ള അവതാരമാണെന്നും അവകാശ​പ്പെടാറുണ്ട്. ഫേസ്ബുക്കിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇയാൾക്കുണ്ട്. നിരവധി എംപിമാരും എംഎൽഎമാരും ചൊവ്വാഴ്ചകളിൽ സംഘടിപ്പിക്കുന്ന അദ്ദേഹത്തിന്റെ സത്സംഗത്തിൽ പങ്കെടുക്കാറുണ്ടത്രെ.

മാധ്യമങ്ങളെ സത്സംഗത്തിൽ നിന്ന് എപ്പോഴും അകറ്റിനിർത്തുന്ന ‘ബാബ’ വ്യക്തിപരമായ വിവരങ്ങളൊന്നും പങ്കുവെക്കാറില്ല. പിങ്ക് കലർന്ന ഷർട്ടും പാൻറും വെള്ള തൊപ്പിയുമാണ് ബാബയുടെ അനുയായികളുടെ വേഷം. ഉച്ചകഴിഞ്ഞ് സത്സംഗം അവസാനിച്ചതിനുപിന്നാലെ വനിതാ ഭക്തർ വേദിയിൽ നിന്ന് പുറത്തേക്ക് തിരക്കിട്ട് ഇറങ്ങുമ്പോഴാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.

Tags:    
News Summary - Hathras stampede: Who is Bhole Baba, the preacher who led the congregation?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.