ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ അഹമ്മദ് പേട്ടലിനെ എൻ.സി.പി ഉൾപ്പെടെയുള്ളവർ പിന്തുണക്കുമെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല. ബി.ജെ.പി തരംതാഴ്ന്ന തന്ത്രങ്ങൾ മെനയുന്നുണ്ട്. എത്ര തന്നെ രാഷ്ട്രീയ ഗൂഢാലോചനകൾ നടത്തിയാലും ബി.ജെ.പി വിജയിക്കാൻ പോകുന്നില്ല. ജനഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് ഒരിക്കലും കഴിയില്ലെന്നും സുർജേവാല പറഞ്ഞു.
ഗുജറാത്ത് വിധാൻ സഭയിലും രാജ്യസഭയിലും കോൺഗ്രസ് വിജയിക്കും. അഹമ്മദ് പേട്ടലിന് എൻ.സി.പിയുടെ പിന്തുണയുണ്ടെന്നും സുർജേവാല വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
ഗുജറാത്തിലെ ഒഴിവുവന്ന മൂന്നു രാജ്യസഭ സീറ്റുകളിലൊന്നിൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിെൻറ ജയം ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രണ്ടെണ്ണത്തിൽ ബി.ജെ.പി വിജയം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നിൽ കോൺഗ്രസിന് അനായാസം ജയിക്കാമായിരുന്നു എന്നിരിക്കെയാണ് ആറു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുന്നത്.
ബി.ജെ.പി എം.എൽ.എമാരെ ചാക്കിട്ടു പിടിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായതോടെ ഹൈകമാൻഡ് നേതൃത്വം ഇടപെട്ട് 44 കോൺഗ്രസ് എം.എൽ.എമാരെ കർണാടകയിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.