ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പരാതിയൊന്നുമില്ലെന്നും അസംതൃപ്തനായിരുന്നില്ലെന്നും പാർട്ടി വിട്ട് ത്രിണമൂൽ കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവ് ചന്ദൻ മിത്ര. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരാളുടെ വീക്ഷണത്തിൽ മാറ്റാം വരാം. പശ്ചിമബംഗാളിെൻറ ഉന്നമനമാണ് താൻ ലക്ഷ്യമിടുന്നത്. ബംഗാളിെൻറ വികസനത്തിനുവേണ്ടി പ്രയത്നിച്ചു കൊണ്ടിരിെക്കയാണ് അതിനു പറ്റിയ രാഷ്ട്രീയ മാർഗം ത്രിണമൂൽ കോൺഗ്രസാണെന്ന് തിരിച്ചറിഞ്ഞത്. അതുകൊണ്ടു തന്നെയാണ് പാർട്ടിയിൽ ഒൗദ്യോഗികമായി ചേർന്നതെന്നും ചന്ദൻ മിത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി തനിക്ക് നിരവധി അവസരങ്ങൾ തന്നിട്ടുണ്ട്. രണ്ടു തവണ രാജ്യസഭയിലേക്ക് സീറ്റു നൽകിയതും പ്രധാന പദവികൾ നൽകിയതും ബി.ജെ.പിയാണ്. ബി.ജെ.പിയിൽ താൻ അസംതൃപ്തനല്ല. പാർട്ടിക്കെതിരെ പരാതികളൊന്നുമില്ലെന്നും ചന്ദൻ മിത്ര പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ചന്ദൻ മിത്ര ബി.ജെ.പിയിൽ നിന്നു രാജിവെച്ച് ത്രിണമൂൽ കോൺഗ്രസിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.