ഷാഹി മസ്ജിദ് ഭൂമി ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി പ്രഖ്യാപിക്കണമെന്ന ഹരജി തള്ളി

പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ മഥുര ജില്ലയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലനിൽക്കുന്ന ഭൂമി ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹരജി അലഹബാദ് ഹൈകോടതി തള്ളി. അഭിഭാഷകൻ മഹേക് മഹേശ്വരിയും മറ്റു ചിലരും ചേർന്ന് സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് പ്രിഥിൻകർ ദിവാകർ, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് നിലനിൽക്കുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കംചെയ്യണമെന്നും ഇൗ ഭൂമി ഹിന്ദുക്കൾക്ക് കൈമാറി ട്രസ്റ്റ് രൂപവത്കരിച്ച് േക്ഷത്രം നിർമിക്കണമെന്നുമായിരുന്നു ആവശ്യം. ഹരജി തീർപ്പാക്കുംവരെ ആഴ്ചയിൽ ചില ദിവസങ്ങളിലും ജന്മാഷ്ടമി ആഘോഷസമയത്തും ഹിന്ദുക്കൾക്ക് മസ്ജിദിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - HC dismisses PIL seeking to declare Shahi Idgah Mosque site as birthplace of Lord Krishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.