യോഗ ദിനം: ഡൽഹി ഹൈകോടതി യോഗ ക്ലാസുകൾ ആരംഭിച്ചു

ന്യൂഡൽഹി: അന്താരാഷ്​ട്ര യോഗ ദിനത്തോട്​ അനുബന്ധിച്ച്​ ​ഡൽഹി ഹൈകോടതി യോഗ ക്ലാസുകൾ ആരംഭിച്ചു. കോടതിയിലെ ജീവനക്കാർക്കും ജഡ്​ജിമാർക്കുമാണ്​ ക്ലാസുകൾ നൽകുക. ജൂൺ 21നാണ്​ അന്താരാഷ്​ട്ര യോഗ ദിനം.

ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ ഗീത മിതായിയാണ്​ യോഗ ക്ലാസി​​​െൻറ ഉദ്​ഘാടനം നിർവഹിച്ചത്​. ജസ്​റ്റിസ്​ പി.എസ്​ തേജി, സി. ഹരിശങ്കർ എന്നിവരും ജൂൺ ഒമ്പതിന്​ നടന്ന ഉദ്​ഘാടന ചടങ്ങിൽ പ​െങ്കടുത്തു. ചീഫ്​ ജസ്​റ്റിസ്​ ഉൾപ്പടെയുള്ള ജഡ്​ജിമാരും ക്ലാസിൽ പ​െങ്കടുക്കുന്നു​ണ്ട്​. 

യോഗ ക്ലാസുകൾ ആരംഭിക്കുക എന്നത്​ ചീഫ്​ ജസ്​റ്റിസി​​​െൻറ ആശയമാണെന്നാണ്​ സൂചന. യോഗ ജീവനക്കാരുടെയും ജഡ്​ജിമാരുടെയും സമ്മർദ്ദം കുറക്കുന്നതിന്​ സഹായിക്കുമെന്നാണ്​ ചീഫ്​ ജസ്​റ്റിസി​​​െൻറ പക്ഷം. അന്താരാഷ്​ട്ര യോഗ ദിനമായ ജൂൺ 21 വരെയാകും ആദ്യ ഘട്ടത്തിൽ ക്ലാസുകൾ നടക്കുക.

Tags:    
News Summary - HC starts yoga classes ahead of International Yoga Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.