ചിത്രം: Twitter/DrKKAggarwal

'അദ്ദേഹം ഒരുപാട്​ ജീവൻ രക്ഷിച്ചു, പക്ഷേ അച്ഛനെ രക്ഷിക്കാൻ നമുക്കായില്ല' -ഡോ. കെ.കെ. അഗർവാളിന്‍റെ മകൾ

ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ അധ്യക്ഷനും പ്രമുഖ ഹൃദ്രോഗ വിദഗ്​ധനുമായിരുന്ന ഡോ. കെ.കെ. അഗർവാൾ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ഇപ്പോൾ പിതാവിന്‍റെ വിയോഗത്തിൽ വൈകാരിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ മകൾ നെയ്​ന അഗർവാൾ. 'അദ്ദേഹം ഒരുപാട്​ പേരുടെ ജീവൻ രക്ഷിച്ചു, പ​േക്ഷ അദ്ദേഹത്തെ രക്ഷിക്കാൻ നമുക്ക്​ സാധിച്ചില്ല' -നെയ്​ന പറഞ്ഞു

62കാരനായിരുന്ന അഗർവാൾ ഒരാഴ്​ചയായി ഡൽഹി എയിംസിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തിയിരുന്നത്​. തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം.

രാജ്യം പത്മശ്രീ പുരസ്​കാരം നൽകി ആദരിച്ച അഗർവാൾ കോവിഡ്​ കാലത്ത്​ ബോധവത്​കരണ വിഡിയോയിലൂടെ ഏറെ ​ശ്രദ്ധ നേടിയിരുന്നു. അഗർവാളിന്‍റെ നിര്യാണത്തിൽ സമൂഹത്തിന്‍റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ അനുശോചനം നേർന്നു.

Tags:    
News Summary - He saved so many lives, we couldn't save him says Dr KK Aggarwal's daughter naina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.