എല്ലാവരേയും സ്​നേഹിക്കാൻ എന്നെ പഠിപ്പിച്ചു; പിതാവിൻെറ ഓർമയിൽ രാഹുൽ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ 28ാം ചരമവാർഷികത്തിൽ പിതാവിനെ കുറിച്ചുള്ള ​ൈവകാരികമായ ഓർമ പങ്ക ുവെച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. തൻെറ പിതാവ്​ സ്​നേഹമുള്ളവനും മാന്യനും വാത്സല്യമുള്ളയാളുമായിരുന് നെന്ന്​ രാഹുൽ സ്മരിച്ചു. ട്വിറ്ററിലൂടെയാണ്​ പിതാവിനെ കുറിച്ചുള്ള ഓർമകൾ രാഹുൽ പങ്കുവെച്ചത്​.

‘‘എൻെറ പിതാവ്​ മാന്യനും സ്​നേഹം നിറഞ്ഞവനും ദയാലുവു​ം വാത്സല്യം നിറഞ്ഞയാളുമായിരുന്നു. എല്ലാവരേയും സ്​നേഹിക്കാന​ും ബഹുമാനിക്കാനും ഒരിക്കലും വെറുക്കാതിരിക്കാനും പൊറുക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. പിതാവിനെ സ്​നേഹത്തോടെയും നന്ദിയോടെയും സ്​മരിക്കുന്നു’’-രാഹുൽ ട്വീറ്റ്​ ചെയ്​തു. രാജീവ്​ ഗാന്ധിയുടെ ഒരു പഴയ ചിത്രത്തോടൊപ്പം രാജീവ്​ ഗാന്ധിക്ക്​ ആദരമർപ്പിക്കുന്ന സ്വന്തം ചിത്രവും ട്വീറ്റിനൊപ്പം രാഹുൽ പങ്കു വെച്ചിട്ടുണ്ട്​.

കോൺഗ്രസ്​ ജനറൽ സെക്രട്ടറിയും മകളുമായ പ്രിയങ്ക ഗാന്ധി വാദ്രയും പിതാവിന്​ ആദരാഞ്​ജലിയർപ്പിച്ചു. ‘‘നിങ്ങൾ എന്നും എൻെറ ഹീറോ ആയിരിക്കും​’ എന്ന്​ പ്രിയങ്ക ട്വീറ്റ്​ ചെയ്​തു. ട്വീറ്റിനൊപ്പം ഹരിവംശ റായ്​ ബച്ചൻെറ അഗ്​നീപത്​ എന്ന കവിതയിലെ ഏതാനും വരികൾ ചേർത്ത്​​ രാജീവ്​ ഗാന്ധിയെ ആലിംഗനം ചെയ്​ത്​ നിൽക്കുന്ന കുട്ടിക്കാലത്തെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്​.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും രാവിലെ വീർ ഭൂമിയിലെത്തി പിതാവിന്​ ആദരാഞ്​ജലികൾ അർപ്പിച്ചിരുന്നു.

Tags:    
News Summary - He taught me to love & respect all beings says Rahul on Rajiv gandhi's death Anniversary -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.