ന്യൂഡൽഹി: 70 ശതമാനം െകക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ കോവിഡുമായി ബന്ധപ്പെട്ട സമ്മർദ്ദം അകറ്റാമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്‍റെ അവകാശവാദത്തിനെതിരെ വിദഗ്ധർ രംഗത്തെത്തി.
വർധന്‍റെ പ്രസ്താവനക്കെതിരെ ലാൻസെറ്റ് മെഡിക്കൽ ജേണൽ അവരുടെ ശനിയാഴ്ചത്തെ എഡിറ്റോറിയലിലൂടെ പ്രതികരിച്ചു. കോവിഡ് സാഹചര്യത്തിൽ എന്താണ് ഇതിന് തെളിവെന്ന് ഗവേഷകനായ ആനന്ദ് ഭാൻ ചോദിച്ചു. 'എത്രപേർക്ക് ഡാർക്ക് ചോക്ലേറ്റുകൾ വാങ്ങാൻ കഴിയും' -മന്ത്രി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാൻ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനുമായി ഡാർക്ക് ചോക്ലേറ്റ് ഉൾപ്പെടെയുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ വർധൻ നിർദേശിച്ചത്.
ശരീരത്തിൽ വിറ്റാമിനും ധാതുക്കളും വർധിപ്പിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും കഴിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഡാർക്ക് ചോക്ലേറ്റ് കഴിക്കാനുള്ള മന്ത്രിയുടെ ആഹ്വാനത്തെ പൊതുവിതരണ സംവിധാനം മാറ്റിയോ എന്ന് പരിഹസിച്ചാണ് ട്വിറ്ററാറ്റികൾ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.