സാധ്വിയുടെ ഗോമൂത്ര പ്രസ്​താവന: ബി.ജെ.പിക്ക്​ ആരോഗ്യമന്ത്രിയായെന്ന്​ ഉവൈസി

ഹൈദരാബാദ്​: സന്യാസിനി സാധ്വി പ്രജ്ഞ സിങ്​​ ഠാക്കൂറി​​െൻറ ഗോമൂത്ര പ്രസ്​താവനയിൽ​ ബി.ജെ.പിയെ പരിഹസിച്ച്​ അസദ ുദ്ദീൻ ഉവൈസി. പശുവിൻെറ മൂത്രമാണ് തൻെറ കാൻസർ മാറ്റിയതെന്ന സാധ്വിയുടെ പ്രസ്​താവനയാണ്​ ഉവൈസി ആയുധമാക്കിയത്​.

< p>ബി.ജെ.പിക്ക്​ ആരോഗ്യ മന്ത്രി സ്ഥാനത്തേക്ക്​ സ്ഥാനാർഥിയായെന്ന്​ ഉവൈസി പറഞ്ഞു. കൂടെ ശാസ്ത്ര​വും വിവരസാ​ങ്കേത ിക വിദ്യയും അധിക ചുമതലയായി സാധ്വിക്ക്​ നൽകാമെന്നും ഉവൈസി ട്വിറ്റിലൂടെ പരിഹസിച്ചു. എന്നാൽ വൈകാതെ മുൻ പ്രധാനമന്ത്രിയാകാൻ പോകുന്ന മോദിക്ക്​ അത്​​ കാണാനുള്ള ഭാഗ്യമുണ്ടായേക്കില്ല. -ഉവൈസി കൂട്ടിച്ചേർത്തു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ പ്രജ്ഞ, ഇന്ത്യ ടുഡേ ടിവിയോട് സംസാരിക്കവേയാണ് ഗോമൂത്രം കുടിച്ച്​ കാൻസർ മാറിയ വിവരം വെളിപ്പെടുത്തിയത്. പശുവിൻ മൂത്രവും പഞ്ചഗവ്യ ആയുർവേദ ഔഷധങ്ങളും ഉപയോഗിച്ചാണ് രോഗം ചികിത്സിച്ചതെന്നായിരുന്നു അവരുടെ അവകാശവാദം.

പരമ്പരാഗത ഹിന്ദു അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ചാണകം, മൂത്രം, പാൽ എന്നിവയാണ് ഇവയിലെ മൂന്ന് ഘടകങ്ങൾ.തൈരും നെയ്യും ആണ് മറ്റുള്ളവ.

മാലേഗാവ്​ സ്​ഫോടനക്കേസ്​ പ്രതിയായിരുന്ന പ്രജ്ഞ സിങ്​​ നിലവിൽ ജാമ്യത്തിലിറങ്ങിയാണ്​ ഭോപാലിൽ ബി.ജെ.പി സ്​ഥാനാർഥിയായി മത്സരിക്കുന്നത്​. മുൻ മുഖ്യമന്ത്രിയും കോൺഗ്രസി​​െൻറ മുതിർന്ന നേതാവുമായ ദിഗ്​വിജയ്​ സിങ്ങാണ്​ സാധ്വിയുടെ എതിരാളി.

Tags:    
News Summary - Health ministry candidate: Owaisi mocks BJP over Sadhvi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.