ന്യൂഡൽഹി: രാജ്യത്ത് ആഗസ്റ്റ് അഞ്ചുമുതൽ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കുന്നതിെൻറ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ൻമെൻറ് സോണുകൾക്ക് പുറത്തുമാത്രമാണ് ഇവ തുറക്കാൻ അനുമതി. 65 വയസിന് മുകളിലുള്ളവർ, മറ്റു അസുഖബാധിതർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അടച്ചിട്ട സ്ഥലങ്ങളിലെ ജിമ്മുകളിൽ പ്രവേശിപ്പിക്കില്ല.
വ്യക്തികൾ തമ്മിൽ ആറടി സാമൂഹിക അകലം പാലിക്കണം. മാസ്ക് നിർബന്ധമായും ധരിക്കണം. കട്ടികൂടിയതോ, എൻ 95 തുടങ്ങിയ മാസ്കുകൾ ധരിക്കുന്നതോ വ്യായാമത്തിനിടയിൽ ശ്വാസതടസ്സത്തിനിടയാക്കും, അതിനാൽ ഒരു പാളി മാത്രമുള്ള മുഖാവരണം ധരിക്കാം.
ഇടക്കിടെ കൈകൾ സാനിറ്റൈസർ/സോപ്പ് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാൻ നിർദേശം നൽകണം. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുകയും ഉപയോഗശേഷം ടിഷ്യൂ, തൂവാല തുടങ്ങിയ കൃത്യമായി ഒഴിവാക്കുകയും വേണം. എന്തെങ്കിലും രോഗലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.