പുണെ: ചൂടാകുേമ്പാൾ സ്വർണമാകുന്ന 'മാജിക് മണലെ'ന്ന് വിശ്വസിപ്പിച്ച് ജ്വല്ലറി ഉടമയിൽനിന്ന് 50ലക്ഷം തട്ടിയതായി പരാതി. പുണെയിലെ ഹഡസ്പുരിലാണ് സംഭവം.
ഒരു വർഷം മുമ്പ് ജ്വല്ലറി ഉടമയുമായി പരിചയപ്പെട്ടയാൾ ഉരുക്കിയാൽ സ്വർണമാകുന്ന മണലാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. നാലുകിലോഗ്രാം മണൽ നൽകിയതിന് 30ലക്ഷം രൂപയും 20ലക്ഷത്തിന്‍റെ സ്വർണവുമാണ് ജ്വല്ലറി ഉടമ കൈമാറിയത്.
ജ്വല്ലറി ഉടമ പരാതിയുമായി പൊലീസിന്‍റെ അടുത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷം മുമ്പ് കടയിലെത്തിയ യുവാവ് ഉടമയുമായി പരിചയത്തിലാകുകയായിരുന്നു. തന്‍റെ കുടുംബത്തിന് ജ്വല്ലറി ബിസിനസാണെന്നും ഡയറി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യലാണ് തന്‍റെ ജോലിയെന്നും ഉടമയെ തെറ്റിദ്ധരിപ്പിച്ചു.
പിന്നീട് നാലുകിേലാ മണൽ ജ്വല്ലറി ഉടമക്ക് നൽകി. ബംഗാളിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്നും ചൂടാക്കിയാൽ സ്വർണമാകുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന് പ്രതിഫലമായി പരാതിക്കാരൻ 30ലക്ഷം പണമായും 20ലക്ഷം സ്വർണമായും നൽകുകയായിരുന്നു. മണൽ തീയിൽ ഉരുക്കി നോക്കിയതോടെ താൻ കബളിപ്പിക്കപ്പെട്ട വിവരം ഉടമ മനസിലാക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.