മുംബൈ: കോവിഡ് 19ന് പിന്നാലെ കനത്ത മഴയെ തുടർന്ന് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം. പത്തുമണിക്കൂറായി തുടരുന്ന മഴയിൽ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ടുദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈക്ക് പുറമെ താനെ, പുണെ, റായ്ഗഡ്, രത്നഗിരി എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണ േകന്ദ്രം മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്കത്തെ തുടർന്ന് അവശ്യ സർവിസുകൾ ഒഴികെ എല്ലാത്തിനും അവധി പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ ഓഫിസുകളും അടക്കുകയും ചെയ്തു. മുംബൈ നഗരത്തിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ പ്രദേശം മുഴുവൻ വെള്ളം കയറുകയായിരുന്നു.
മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിൽ മൂന്നു ദിവത്തേക്ക് കനത്ത കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകി. കുറച്ചുവർഷങ്ങളായി മുംബൈ നഗരം കനത്ത മഴയിൽ സ്ഥിരമായി വെള്ളത്തിൽ മുങ്ങാറുണ്ട്. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവിടെ വെള്ളപ്പൊക്കം പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.