ചെന്നൈ: ചെന്നൈയിൽ കനത്ത മഴയെ തുടർന്ന് വിമാന സർവീസുകൾ താളംതെറ്റി. റിപ്പോർട്ടുകളനുസരിച്ച് രണ്ട് വിമാനങ്ങൾ ഹൈദരാബാദിലേക്ക് വഴിതിരിച്ച് വിട്ടു. പത്തോളം വിമാനസർവീസുകൾ വൈകുന്നുമുണ്ട്.
ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഞായറാഴ്ച പുലർച്ചെ വരെ നീണ്ട് നിൽക്കുകയായിരുന്നു.1 996ന് ശേഷം ഇൗ മൺസൂൺ സീസണിലാണ് തമിഴ്നാട്ടിൽ കനത്ത മഴ ലഭിക്കുന്നത്. തമിഴ്നാട്ടിലെ 32 ജില്ലകളിലും 30 ശതമാനം അധികമഴ കിട്ടി. ചെന്നൈയിൽ മഴയുടെ അളവിൽ 15 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.