ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും അടുത്ത രണ്ടു ദിവസങ്ങളിലായി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ മീറ്ററോളിജിക്കൽ ഡിപ്പാർട്ട്മെൻറ് അറിയിച്ചു. ചെന്നൈയിലും തമിഴ്നാടിെൻറ മറ്റു കേന്ദ്രങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് സൂചന.കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം മൂലം രൂപംകൊണ്ട ചുഴലിക്കാറ്റ് ഡിസംബർ രണ്ടിന് തമിഴ്നാട്, പുതുച്ചേരി വടക്കൻ തീരങ്ങളിലേക്ക് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കർണാടകയുടെ തെക്കൻ പ്രദേശങ്ങൾ, ആന്ധ്രാ തീരങ്ങൾ എന്നിവിടയും ഡിസംബർ ഒന്നു മുതൽ മഴക്ക് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.