മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയിൽ നഗരം വെള്ളത്തിൽ. നഗരപാതകളിലെല്ലാം വെള്ളമുയർന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് മൂലം റോഡ്- റെയിൽ ഗതാഗതം സ്തംഭിച്ചു.
അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ അതിശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നഗരത്തിൽ ആവശ്യമെങ്കിൽ രക്ഷപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്.
മുംബൈയിലെയും സമീപ ജില്ലകളിലെയും അധികൃതർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.