വാക്സിനെടുക്കാനെത്തിയ ഉദ്ദ്യോഗസ്ഥരെ കണ്ട് മരത്തിൽ ക‍യറി യുവാവ്; വൈറലായി ദൃശ്യങ്ങൾ

ചെന്നൈ: കോവിഡ് വാക്സിൻ നൽകാനെത്തിയ ആരോഗ്യ പ്രവർത്തകരെ കണ്ട് മരത്തിൽ കയറിയൊളിച്ച് 40കാരനായ യുവാവ്. തനിക്ക് വാക്സിൻ നൽകണമെങ്കിൽ ആരോഗ്യ പ്രവർത്തകരോട് മരത്തിൽ കയറാനും യുവാവ് ആവശ്യപ്പെട്ടു. പുതുച്ചേരിയിലെ വിലിയന്നൂരിലാണ് സംഭവം. മരത്തിലേക്ക് ഓടി കയറുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി.

100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കാനുള്ള പുതുച്ചേരി സർക്കാരിന്‍റെ ശ്രമങ്ങൾക്കിടയിലാണ് സംഭവം. കോന്നേരിക്കുപ്പം ഗ്രാമത്തിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ സന്ദർശനത്തിനിടയിലാണ് യുവാവ് കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. വിവരങ്ങൾ കണ്ടെത്തി ഇയാളുടെ വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരെ കണ്ട ഇദ്ദേഹം മരത്തിൽ കയറുകയും ഇറങ്ങാൻ വിസമ്മതിക്കുകയും ചെയ്തു.

കോവിഡ് തടയാൻ വാക്സിനേഷൻ ആവശ്യമാണെന്നും ഗ്രാമത്തിലെ പലരും ഇതിനകം കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകരും അയൽവാസികളും അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും യുവാവ് താഴെയിറങ്ങാൻ വിസമ്മതിച്ചു.

ഏതാനും ആഴ്ച്ചകൾക്ക് മുൻപാണ് പുതുച്ചേരിയിലെ മേട്ടുപ്പാളയത്ത് പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ പോയ വൃദ്ധ ആരോഗ്യ പ്രവർത്തകയെ മാരിയമ്മൻ ദേവിയുടെ ബാധ കൂടിയെന്ന് കാണിച്ച് ഓടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - Height of vaccine hesitancy: Puducherry man climbs up tree to avoid Covid-19 vaccination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.