ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിനടുത്ത് വ്യോമസേന ഹെലികോപ്ടർ തകർന്നുവീണ് അഞ്ചു വ്യോമസൈനികരും രണ്ടു കരസൈനികരുമടക്കം ഏഴുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ടുപേർ പൈലറ്റുമാരാണ്. വെള്ളിയാഴ്ച രാവിലെ ആറു മണി കഴിഞ്ഞയുടെനയാണ് അപകടം. വ്യോമസേനയുടെ റഷ്യൻ നിർമിത എം.െഎ-17 വി-അഞ്ച് ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്. കാരണം, അറിവായിട്ടില്ല. സംഭവത്തെപ്പറ്റി വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
വിങ് കമാൻഡർ വിക്രം ഉപാധ്യായ്, സ്ക്വാഡ്രൺ ലീഡർ എസ്. തിവാരി, മാസ്റ്റർ വാറൻറ് ഒാഫിസർ എ.കെ. സിങ്, സാർജൻറുമാരായ ഗൗതം, സതീഷ് കുമാർ, സിപോയ്മാരായ ഇ. ബാലാജി, എച്ച്.എൻ. ദേക എന്നിവരാണ് കൊല്ലപ്പെട്ടവർ. െചെനീസ് അതിർത്തിക്കടുത്തുള്ള അരുണാചലിലെ വിദൂര ഗ്രാമമാണ് തവാങ്. അവിടത്തെ കരസേന പോസ്റ്റിലേക്ക് സാധനങ്ങളുമായി പോകവെയാണ് അപകടം.
ഒക്ടോബർ എട്ടിന് വ്യോമസേന ദിനം ആചരിക്കാനിരിക്കെയുണ്ടായ ദുരന്തം സേനാ വിഭാഗത്തിന് കനത്ത നഷ്ടമായി. സമാധാനകാലത്തുണ്ടായ അപകടം വേദനജനകമാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.