ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളുമായി പോയ ഹെലികോപ്റ്റർ തകർന്നു. ഉത്തരകാശി ജില്ലയിലാണ് സംഭവം. സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ഹെലികോപ്ടർ താഴുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. പൈലറ്റ് രാജ്പാൽ, സഹപൈലറ്റ് കപ്തല്‍ ലാൽ, പ്രദേശവാസിയായ രമേശ് സവാര്‍ എന്നിവരാണ് മരിച്ചത്.
ഉത്തരകാശിയിലെ പ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായി മോറിയിൽ നിന്നും പ്രളയ ബാധിത പ്രദേശമായ മോൾഡിയിലേക്ക് പറന്ന ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളായിരുന്നു ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.
ഉത്തരാഖണ്ഡിൽ പ്രളയം മൂലം റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കൾ ഹെലികോപ്ടർ മാർഗമാണ് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.