ലഖ്നൗ: രാജ്യത്തും സംസ്ഥാനത്തും കോവിഡ് പടർന്നുപിടിക്കുന്നതിനിടയിലും പശു സംരക്ഷണം ഉറപ്പാക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലയിലും പശുക്കൾക്കായി ഹെൽപ്ഡെസ്കുകൾ സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉത്തർപ്രദേശ് പുറത്തിറക്കി.
പശുക്കൾക്കായുള്ള തെർമൽ സ്‌കാനറുകൾ, ഓക്‌സിമീറ്ററുകൾ അടക്കമുള്ള മുഴുവൻ മെഡിക്കൽ സജ്ജീകരണങ്ങളും ഗോശാലകളിൽ ഒരുക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 5,268 ഗോ സംരക്ഷണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തുള്ള 5,73,417 പശുക്കളെ ഇതിൽ സുരക്ഷിതമായി പാർപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ. 4,64,311 പശുക്കളെ 4,529 താൽക്കാലിക അഭയ കേന്ദ്രങ്ങളിലുമാക്കിയിട്ടുണ്ട്്.
കോവിഡ് സംസ്ഥാനത്ത് വ്യാപക നാശം വരുത്തുന്നതിനിടയിലാണ് ഉത്തർപ്രദേശ് സർക്കാറിന്‍റെ പശു സംരക്ഷണം. ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലാതെ രോഗികൾ അലയുന്ന സ്ഥിതിവിശേഷമാണുള്ളത്. ആശുപത്രിയിലെ ഒരു കിടക്കക്കായി 50രോഗികൾ വരെ ക്യൂ നിൽക്കുന്നതായും വാർത്തകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.