ഝാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ ഹേ​മ​ന്ത് സോ​റ​നും ഭാ​ര്യ ക​ൽ​പ​ന​യും സോ​ണി​യ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ചപ്പോൾ 

ഹേ​മ​ന്ത് സോ​റ​ൻ സോ​ണി​യ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഝാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ, ജെ.​എം.​എം അ​ധ്യ​ക്ഷ​ൻ ഹേ​മ​ന്ത് സോ​റ​ൻ കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ​സോ​ണി​യ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ചു. ഭാ​ര്യ ക​ൽ​പ​ന​ക്കൊ​പ്പം ശ​നി​യാ​ഴ്ച​യാ​ണ് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ ഭാ​ര്യ സു​ന​ന്ദ​യെ​യും ഇ​രു​വ​രും സ​ന്ദ​ർ​ശി​ച്ചു. ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ടി​രു​ന്നി​ല്ലെ​ന്നും ​കൂ​ടി​ക്കാ​ഴ്ച​യി​ൽ, ന​ട​ക്കാ​നി​രി​ക്കു​ന്ന ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​വും ച​ർ​ച്ച​യാ​യെ​ന്നും സോ​റ​ൻ പ​റ​ഞ്ഞു.

കെ​​ജ്രി​വാ​ളും ഉ​ട​ൻ ജ​യി​ൽ മോ​ചി​ത​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - hemant soren visited sonia gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.