'ഗോ കൊറോണ ഗോ ഫലിച്ചു'; പുതിയ വൈറസിനെ തുരത്താനുള്ള മന്ത്രവും കൈയ്യിലുണ്ടെന്ന്​​ രാംദാസ്​ അതാവലെ

മുംബൈ: കൊറോണ ​വൈറസിനെ തുരത്താൻ ഇന്ത്യക്കാർക്കായി 'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യം അവതരിപ്പിച്ച കേന്ദ്ര മന്ത്രി രാംദാസ്​ അതാവലെ, കോവിഡി​െൻറ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദത്തെ തുരത്താനായി മറ്റൊരു മന്ത്രം കൂടി സംഭാവന ചെയ്​തിരിക്കുകയാണ്​. 'നോ കൊറോണ നോ' എന്ന​ പുതിയ മുദ്രാവാക്യം യു.കെയിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെട്ട പുതിയ വൈറസിനുള്ളതാണെന്ന്​ മന്ത്രി വ്യക്​തമാക്കി.

'മുമ്പ്​ ഗോ കൊറോണ, കൊറോണ ഗോ' എന്ന മുദ്രാവാക്യം ഞാൻ നിങ്ങൾക്ക്​ സമ്മാനിച്ചിരുന്നു. അതോടെ കൊറോണ പോയി. എന്നാൽ, പുതിയ വൈറസ്​ വകഭേദത്തിന്​ ഞാൻ നൽകുന്ന മുദ്രാവാക്യം 'നോ കൊറോണ നോ.. കൊറോണ നോ' എന്നതാണ്​. രാംദാസ്​ അതാവലെ പുനെയിൽ വെച്ച്​ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു പ്രാർഥനാ ചടങ്ങിൽ വെച്ച്​ രാംദാസ്​ അതാവലെ കുറച്ച്​ ബുദ്ധ സന്യാസിക​ൾക്കൊപ്പം 'ഗോ കൊറോണ ഗോ' കെറോണ ഗോ' എന്ന്​ ഉച്ചത്തിൽ മന്ത്രിക്കുന്നതി​െൻറ വിഡിയോ വൈറലായിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ ചിത്രീകരിച്ച വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്​. ചൈനയിൽ കോവിഡ്​ പടരുന്നത്​ നിയന്ത്രിക്കാനായിരുന്നു പ്രാർഥനാ ചടങ്ങ്​ നടത്തിയത്​. പിന്നാലെ, ത​െൻറ മുദ്രാവാക്യം ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റെടുത്തതായി അതാവലെ അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - heres how Ramadas Athawale plans to beat UK Covid strain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.