ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ ഹൈകമാൻഡ് റിപ്പോർട്ട് തേടി. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
അതേസമയം, പൂർണമായും തങ്ങളുടെ മാർഗനിർദേശത്തിലും മേൽനോട്ടത്തിലും നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കൊടുവിൽ കോൺഗ്രസിനേറ്റ പരാജയത്തിെൻറ അമ്പരപ്പിലാണ് ഹൈകമാൻഡ്. അതിനാൽതന്നെ തോൽവിയുടെ പേരിൽ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്താനുമാവില്ല. കേരളത്തിലെ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും യു.ഡി.എഫിെൻറ വിജയത്തിനായി കഠിന പരിശ്രമം നടത്തിയെന്നും പൊരുതിത്തോറ്റതാണെന്നുമുള്ള വിലയിരുത്തലിലാണ് ഹൈകമാൻഡ്.
സ്ഥാനാർഥിനിർണയത്തിൽ ഹൈകമാൻഡിെൻറ നിർദേശങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം പൂർണമായും ശിരസാവഹിച്ചിരുന്നതിനാൽ ആ നിലക്കും ഹൈകമാൻഡിന് എന്തെങ്കിലും പറയാനില്ല. യുവാക്കൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്ത സ്ഥാനാർഥിനിർണയത്തെ ചൊല്ലി ഗ്രൂപ് വൈരവുമുണ്ടായിട്ടില്ല. ഇടതുപക്ഷത്തെ പോലെ മുഖ്യമന്ത്രിസ്ഥാനാർഥിയെ ഉയർത്തിക്കാണിച്ചിരുന്നില്ലെങ്കിലും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തിയതോടെ ആ പരിമിതി മറികടന്നുവെന്നായിരുന്നു പാർട്ടി കരുതിയിരുന്നത്. എന്നിട്ടും പിണറായി വിജയെന മുന്നിൽ നിർത്തി എൽ.ഡി.എഫ് നടത്തിയ പ്രചാരണത്തെ അതിജീവിക്കാൻ കോൺഗ്രസിനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.