ന്യൂഡൽഹി: ഭർത്താവ് മരിച്ച് മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന യുവതിയുടെ 29 ആഴ്ച പ്രായമെത്തിയ ഗർഭം നീക്കാൻ ഡൽഹി ഹൈകോടതി അനുമതി നൽകി. ആത്മഹത്യാപ്രവണത കാണിക്കുന്ന യുവതിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന നിലക്കാണ് ഈ ഘട്ടത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
2023 ഫെബ്രുവരി 20ന് വിവാഹിതയായ യുവതിയുടെ ഭർത്താവ് ഒക്ടോബർ 19നാണ് മരിച്ചത്. അതിനുശേഷമാണ് 20 ആഴ്ച ഗർഭിണിയാണെന്ന് യുവതി അറിഞ്ഞത്.
യുവതിയുടെ മാനസികനില കണക്കിലെടുത്തുള്ള സവിശേഷ സാഹചര്യത്തിലാണ് ഈ അനുമതിയെന്നും ഇതൊരു കീഴ്വഴക്കമാകരുതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.