29 ആഴ്ചയായ ഗർഭം നീക്കാൻ ഹൈകോടതി അനുമതി
text_fieldsന്യൂഡൽഹി: ഭർത്താവ് മരിച്ച് മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന യുവതിയുടെ 29 ആഴ്ച പ്രായമെത്തിയ ഗർഭം നീക്കാൻ ഡൽഹി ഹൈകോടതി അനുമതി നൽകി. ആത്മഹത്യാപ്രവണത കാണിക്കുന്ന യുവതിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന നിലക്കാണ് ഈ ഘട്ടത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
2023 ഫെബ്രുവരി 20ന് വിവാഹിതയായ യുവതിയുടെ ഭർത്താവ് ഒക്ടോബർ 19നാണ് മരിച്ചത്. അതിനുശേഷമാണ് 20 ആഴ്ച ഗർഭിണിയാണെന്ന് യുവതി അറിഞ്ഞത്.
യുവതിയുടെ മാനസികനില കണക്കിലെടുത്തുള്ള സവിശേഷ സാഹചര്യത്തിലാണ് ഈ അനുമതിയെന്നും ഇതൊരു കീഴ്വഴക്കമാകരുതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.