കൊച്ചി: വിദേശരാജ്യങ്ങൾ സ്വീകരിക്കാൻ തയാറാണെങ്കിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തിനെന്ന് കേന്ദ്രസർക്കാറിനോട് ഹൈകോടതി. വിമാനത്താവളം തുറന്ന രാജ്യങ്ങളിലേക്ക് പോകാൻ ഇന്ത്യയിൽനിന്ന് അനുമതി നൽകുന്നതിൽ വിസ കാലാവധിയുടെ പേരിലുള്ള നിയന്ത്രണം സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, വ്യോമ മന്ത്രാലയം തുടങ്ങിയ എതിർകക്ഷികളോട് ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു.
മൂന്ന് മാസത്തെയെങ്കിലും വിസ കാലാവധി ശേഷിക്കുന്ന ഇന്ത്യക്കാർക്ക് മാത്രം വിദേശയാത്രക്ക് അനുമതി നൽകുന്ന വിസ നയം ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി ഫസലുറഹ്മാൻ, ഡൽഹി കെ.എം.സി.സി സെക്രട്ടറി മലപ്പുറം സ്വദേശി മുഹമ്മദ് ഹലീം, ഷമീം എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അന്തർദേശീയ യാത്രയുമായി ബന്ധപ്പെട്ട് മേയ് 24ന് പ്രഖ്യാപിച്ച സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രോട്ടോകോളിൽ ഭേദഗതി വരുത്തി ജൂൺ ഒന്നിന് പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടം പിൻവലിക്കണമെന്നും നിയന്ത്രണങ്ങളും ഉപാധികളുമില്ലാതെ ഹരജിക്കാരടക്കമുള്ളവർക്ക് വിദേശത്തേക്ക് യാത്ര അനുവദിക്കാൻ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.