മുഹമ്മദ് സുബൈറിന്‍റെ ഹരജിയിൽ ഡൽഹി പൊലീസിന് ഹൈകോടതി നോട്ടീസ്

ന്യൂഡൽഹി: വിചാരണ കോടതി അനുവദിച്ച നാല് ദിവസത്തെ പൊലീസ് കസ്റ്റഡി ചോദ്യം ചെയ്ത് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സമർപ്പിച്ച ഹരജിയിൽ ഡൽഹി പൊലീസിന് ഡൽഹി ഹൈകോടതി നോട്ടീസ് അയച്ചു. മറുപടി നൽകാൻ പൊലീസിന് ജസ്റ്റിസ് സഞ്ജീവ് നരുല രണ്ടാഴ്ച സമയം അനുവദിച്ചു.

മതവികാരം വ്രണപ്പെടുത്തുകയും ശത്രുത വളർത്തുകയും ചെയ്‌തുവെന്നാരോപിച്ചാണ് 2018ലെ ട്വീറ്റിന്റെ പേരിൽ മുഹമ്മദ് സുബൈറിനെ ജൂൺ 27ന് അറസ്റ്റ് ചെയ്തത്. ഹരജി ജൂലൈ 27ന് പരിഗണിക്കും. ആദ്യം കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചത്. എന്നാൽ, ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് നാലു ദിവസത്തേക്ക് നീട്ടുകയായിരുന്നു.

Tags:    
News Summary - High Court notice to Delhi Police on Mohammed Zubair petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.