മുംബൈ: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയവെ കണ്ണിന് അണുബാധയും കോവിഡും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡൽഹി സർവകലാശാല പ്രഫസർ ഹാനി ബാബുവിനെ തങ്ങളുടെ അനുമതിയില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്ന് ഹൈകോടതി.
ആരോഗ്യാവസ്ഥ പരിഗണിച്ച് ഹാനി ബാബുവിന് ഇടക്കാല ജാമ്യം നൽകണമെന്നു കാട്ടി ഭാര്യ ജെന്നി റൊവേന നൽകിയ ഹരജി പരിഗണിക്കുന്ന അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്. ഹരജിയിൽ വ്യാഴാഴ്ച കോടതി വാദം കേൾക്കും.
അതുവരെ ഡിസ്ചാർജ് ചെയ്യരുതെന്നാണ് ഉത്തരവ്. അണുബാധ മൂലം ഹാനി ബാബുവിെൻറ ഇടത് കണ്ണിെൻറ കാഴ്ച നഷ്ടപ്പെടുമെന്ന ആശങ്ക അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹാനി ബാബുവിനെ ജയിലിൽ നിന്ന് സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഭാര്യയുടെ ഹരജിയിൽ കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 19 നാണ് സ്വന്തം ചെലവിൽ ചികിത്സക്കായി സ്വകാര്യ ആശുപത്രിയായ ബ്രീച്ച് കാൻഡിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.