വീട് തകർക്കുന്നതും തമാശ; ബിഹാർ പൊലീസിന്‍റെ ബുൾഡോസർ രാജിനെതിരെ ഹൈകോടതി

പട്ന: വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത ബിഹാർ പൊലീസിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പട്ന ഹൈകോടതി. ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുന്നത് പൊലീസ് തമാശയാക്കിമാറ്റിയെന്നും ഹൈകോടതി നിരീക്ഷിച്ചു. ഭൂമാഫിയക്ക് വേണ്ടി പൊലീസ് വീട് തകർത്തെന്ന് ആരോപിച്ച് യുവതി നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ പരാമർശം.

'നിങ്ങൾ പ്രതിനിധീകരിക്കുന്നത് സംസ്ഥാനത്തെയോ അതോ സ്വകാര്യ വ്യക്തിയെയോ? വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് ഒരു തമാശയാക്കിമാറ്റിയിരിക്കുന്നു.'-ജസ്റ്റിസ് സന്ദീപ് കുമാർ പറഞ്ഞു. യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട കോടതി വീട് പൊളിക്കാൻ നേതൃത്വം നൽകിയ പൊലീസുകാരിൽ നിന്ന് തന്നെ നഷ്ടപരിഹാര തുക ഈടാക്കണമെന്നും നിർദേശിച്ചു.

നിയമ നടപടികൾ പാലിക്കാതെയാണ് വീട് തകർത്തതെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ, ഉത്തർപ്രദേശിലും കുറ്റാരോപിതരുടെ വീടുകൾ അനധികൃത നിർമാണമാണെന്ന് ആരോപിച്ച് അധികൃതർ സമാന രീതിയിൽ തകർത്തിരുന്നു. 

Tags:    
News Summary - High Court Slams Bihar Police For Bulldozer Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.