ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരുെട നിയമനത്തിന് നിയമമന്ത്രാലയം തയാറാക്കിയ 120ഒാളം പേരുകളടങ്ങിയ പട്ടിക ഇൗയാഴ്ച സുപ്രീംകോടതി കൊളീജിയത്തിന് കൈമാറും. വിവിധ ഹൈകോടതികളിലെ കൊളീജിയം കേന്ദ്ര സർക്കാറിന് നൽകിയ പേരുകളാണിത്. ശിപാർശ ചെയ്യപ്പെട്ടവരുടെ പശ്ചാത്തലം കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയുെട (െഎ.ബി) സഹായത്തോടെ ശേഖരിച്ചു വരികയാണ്.
ഇൗയാഴ്ച അവസാനത്തോടെ സുപ്രീംകോടതി കൊളീജിയത്തിന് പട്ടിക പൂർണമായും നൽകുമെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
13 ൈഹകോടതികളിൽ ജഡ്ജിമാരായി നിയമിക്കാൻ 69 പേരുകൾ ഇതിനകം കൈമാറിയിട്ടുണ്ട്. 50 പേരുകൾകൂടി ഉടൻ കൈമാറാനുള്ള നടപടി മന്ത്രാലയം പൂർത്തിയാക്കി വരികയാണ്. ഹൈകോടതികളിലെ ഒഴിവുകൾ ഉടൻ നികത്തുമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇൗയിടെ പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.