ലഖ്നോ: ഉത്തർപ്രദേശ് നിയമസഭയിൽ മാരകശേഷിയുള്ള പ്ലാസ്റ്റിക് സ്ഫോടകവസ്തു കണ്ടെത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ സഭ ചേർന്നപ്പോഴാണ് അംഗങ്ങൾക്ക് നടുക്കമുണ്ടാക്കിയ വാർത്ത മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഉന്നത സുരക്ഷസമിതി യോഗത്തിൽ പെങ്കടുത്ത ശേഷമാണ് മുഖ്യമന്ത്രി രാവിലെ സഭയിൽ എത്തിയത്.
ഇൗ മാസം 12ന് തൂപ്പുജോലിക്കാരാണ് സഭയിലെ ബെഞ്ചിനടിയിൽനിന്ന് പൊതി കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോഗ് സ്ക്വാഡ് പതിവ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 150 ഗ്രാം പൊടിയാണ് പൊതിയിൽ ഉണ്ടായിരുന്നത്. ഇത് ഫോറൻസിക് പരിശോധനക്ക് അയച്ചപ്പോഴാണ് അതിശക്തമായ സ്ഫോടക േശഷിയുള്ള പെറ്റ്എൻ (പെൻറഎൈറത്രിറ്റോൾ ടെട്രനൈട്രേറ്റ്) ആണെന്ന് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വെറും 500 ഗ്രാം പെറ്റ്എൻ പൗഡർകൊണ്ട് നിയമസഭ മന്ദിരം അപ്പാടെ ചാമ്പലാക്കാൻ കഴിയുമെന്നും ഗുരുതര സുരക്ഷപാളിച്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിനു പിന്നിൽ ഭീകരവാദ ഗൂഢാലോചനയുണ്ടെന്നും അത് പുറത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാംഗങ്ങളും ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും സഭയിൽ കയറാൻ സാധ്യതയില്ല. പിന്നെ ഇതിങ്ങനെ വന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രാം ചൗധരിയുടെ ഇരിപ്പിടത്തിൽനിന്ന് മൂന്നാമത്തെ ബെഞ്ചിെൻറ അടിയിലായാണ് പൊതി കണ്ടത്. സമാജ്വാദി പാർട്ടി എം.എൽ.എയുടെ ഇരിപ്പിടമാണ് ഇവിടെ.
സ്പീക്കറുടെ പോഡിയത്തിനടുത്തായാണ് പ്രതിപക്ഷ നേതാവിെൻറ ഇരിപ്പിടമെന്നതും സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) അന്വേഷണം ആവശ്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. നിയമനിർമാണ കൗൺസിലിലേതടക്കം 503 അംഗങ്ങളുള്ള യു.പി നിയമസഭ രാജ്യത്തെ ഏറ്റവും വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.