image for representation purpose only

ഹിജാബ് നിരോധനം: മതഗ്രന്ഥങ്ങളെ കോടതി വ്യാഖ്യാനിക്കരുതെന്ന് ഹരജിക്കാർ

ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി ശരിവെച്ച ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നു. കോടതി മതഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കരുതെന്നും എന്നാൽ, ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി അതാണ് ചെയ്തതെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ യൂസുഫ് മുച്ചാവാല വാദിച്ചു.

യൂനിഫോം ഒഴിവാക്കണമെന്ന് തങ്ങൾ പറയില്ലെന്നും എന്നാൽ, യൂനിഫോമിനൊപ്പം ചിലത് അനുവദനീയമാണെന്നും മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർശിദ് ചൂണ്ടിക്കാട്ടി. വാദം ബുധനാഴ്ച തുടരും.ഹരജിക്കാരുടെ വാദം രണ്ടു ദിവസംകൊണ്ട് പൂർത്തിയാക്കുമെന്നും തുടർന്ന് സംസ്ഥാനത്തിന് രണ്ടു ദിവസം നൽകുമെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വ്യക്തമാക്കി. ഹൈകോടതി വിധിക്കെതിരെ 23 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്.

Tags:    
News Summary - Hijab ban: Petitioners ask courts not to interpret religious texts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.