രാത്രി കർഫ്യൂ പിൻവലിച്ച് ഹിമാചൽ പ്രദേശ്

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശിൽ ഏർപ്പെടുത്തിയ രാത്രി കർഫ്യൂ പിൻവലിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 

ഫെബ്രുവരി 8ന് 4,812 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഫെബ്രുവരി 1ൽ ഇത് 9,672 ആയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ ജനുവരി 5ന് രാത്രി 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തുകയും പിന്നീട് ജനുവരി 31ന് രാത്രി 10 മുതൽ രാവിലെ 6 വരെയാക്കി മാറ്റുകയും ചെയ്തിരുന്നു. രാത്രി കർഫ്യൂ നിരോധിച്ചെങ്കിലും ഒത്തുചേരലുകൾക്കുള്ള നിയന്ത്രണം തുടരും.

വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും ഉൾപ്പെടെ എല്ലാ സാമൂഹിക, മത, സാംസ്കാരിക, രാഷ്ട്രീയ, പരിപാടികളിലും 50 ശതമാനം പേർക്കായിരിക്കും പങ്കെടുക്കാൻ അനുമതിയുണ്ടാകുക. ഇൻഡോർ-ഔട്ട്ഡോർ പരിപാടികൾക്കും നിയന്ത്രണം ബാധകമാണ്.

Tags:    
News Summary - Himachal Pradesh lifts night curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.