ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമ്മ അടുത്ത അസം മുഖ്യമന്ത്രിയായേക്കും. സർബാനന്ദ സോനാവാളിനേയും ബിശ്വ ശർമ്മയേയും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഹിമന്ത ബിശ്വ ശർമ്മയും സർബാനന്ദ സോനോബാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി ചർച്ച നടത്തിയിരുന്നു. ഇരുവരുമായും ജെ.പി നദ്ദ രണ്ട് തവണ ചർച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
പാർട്ടിയുടെ പാർലമെൻററി പാർട്ടി യോഗം ചേർന്ന് ഉടൻ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് ബിശ്വ ശർമ്മയെ അനുകൂലിക്കുന്നവർ പറയുന്നത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് നിരീക്ഷണസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.